4 ക്യാപ്സ്യൂളുകള്‍ ശരീരത്തിനുള്ളില്‍ ; കരിപ്പൂരില്‍ യുവാവില്‍ നിന്നും പിടികൂടിയത് 1കിലോ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വര്‍ഷം പൊലീസ് പിടികൂടുന്ന ആദ്യ സ്വര്‍ണക്കടത്താണിത്.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി(32)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരിലെത്തിയത്. നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 1.162 കിലോ സ്വര്‍ണം കടത്തിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 63 ലക്ഷം രൂപവിലവരുമെന്നും പോലീസ് പറഞ്ഞു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.

എന്നാല്‍ തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് നാല് ക്യാപ്സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. അതേസമയം കഴിഞ്ഞവര്‍ഷം മാത്രം 90 സ്വര്‍ണക്കടത്ത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News