സജി ചെറിയാന്‍ കേസില്‍ തടസ്സ ഹര്‍ജി

സജി ചെറിയാന്‍ കേസില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. പരാതിക്കാരന്‍ ബൈജു നോയലാണ് തിരുവല്ല കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ തിരുവല്ല കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകും വരെ പൊലീസിന്റെ പരാതി തീര്‍പ്പാക്കല്‍ അപേക്ഷ പരിഗണിക്കരുതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.

മന്ത്രിയായി സജി ചെറിയാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകിട്ട് 4ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലാണ് സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം തീരുമാനിച്ചത്. ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാനുള്ള താല്‍പര്യം അന്നുതന്നെ സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചിരുന്നു. ശ്രീനഗറില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തിയ ഗവര്‍ണര്‍ സത്യപ്രതിജ്ഞ സമയം നിശ്ചയിച്ചു നല്‍കിയില്ല. വിഷയത്തില്‍ ലഭിച്ച നിയമോപദേശത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നായി പ്രതികരണം. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന് പിന്നാലെ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ നിലവിലെ മന്ത്രിസഭയില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News