50 ദിവസത്തെ കഷ്ടപ്പാട്, ചെന്നായയെപ്പോലെയാകാന്‍ 19 ലക്ഷം രൂപ ചെലവ്; വൈറലായി പുത്തന്‍ ലുക്ക്

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ജാപ്പനീസുകാരന്റെ മേക്കോവര്‍ ഫോട്ടോയാണ്. കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹം കാരണം 19 ലക്ഷം രൂപയാണ് ജാപ്പനീസുകാരനായ വ്യക്തി ചെന്നായയെപ്പോലെയാകാന്‍ ചെലവാക്കിയത്. 50 ദിവസമെടുത്ത് ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് എന്ന സ്ഥാവപം ഈ കോസ്റ്റിയൂം തയാറാക്കിയത്. മൂന്ന് മില്യണ്‍ യെന്‍ അതായത് 18.95ലക്ഷത്തോളം രൂപയ്ക്കാണ്.

യഥാര്‍ത്ഥ ചെന്നായ്ക്കളുടെ പല ചിത്രങ്ങളും നിരീക്ഷിച്ചിച്ചതിന് ശേഷമാണ് ഈ വസ്ത്രത്തിന്റെ നിര്‍മാണത്തിലേക്ക് കടന്നതെന്നും അത്രമാത്രം സൂക്ഷ്മതയോടെയായിരുന്നു നിര്‍മാണെന്നും അയാള്‍ പറഞ്ഞു. ധരിക്കുന്ന ആളുടെ സൗകര്യത്തിനുവേണ്ടി വെന്റിലേഷന്‍ സ്ലിറ്റും മറ്റാരുടെയും സഹായമില്ലാതെയും ധരിക്കാനുള്ള സജ്ജീകരണങ്ങളുമെല്ലാം ഇതിലുണ്ട് എന്നതും ഈ വസ്ത്രത്തിന്റെ പ്രത്യേകതയാണ്.

‘അവസാന ദിവസം ഇട്ടുനോക്കാന്‍ ചെന്നപ്പോള്‍ കണ്ണാടിയില്‍ എന്റെ പ്രതിരൂപം കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. പിന്‍കാലുകള്‍ കുത്തി നടക്കുന്ന ഒരു യഥാര്‍ത്ഥ ചെന്നായയെ പോലെ കാണണം എന്ന എന്റെ ആവശ്യം ബുദ്ധിമുട്ടേറിയതായിരുന്നു, പക്ഷെ ശരിക്കും ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതുതന്നെയായിരുന്നു ഫൈനല്‍ ലുക്ക്. എന്റെ എല്ലാ താത്പര്യങ്ങളും ഉള്‍ക്കൊണ്ട് എല്ലാ സ്പെസിഫിക്കേഷനുകളും ഉള്‍പ്പെടുത്തിയാണ് കോസ്റ്റിയൂം തയാറാക്കിത്.’, പേര് വെളിപ്പെടുത്താതെ അയാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News