കേന്ദ്രം നല്‍കിയിരുന്ന അരിവിഹിതം നിര്‍ത്തലാക്കി

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയിരുന്ന അരിവിഹിതം നിര്‍ത്തലാക്കി. പി എം ജി കെ വൈ സ്‌ക്രീം പ്രകാരം നല്‍കിയിരുന്ന അരിയാണ് നിര്‍ത്തലാക്കിയത്. ഇത് സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കൊവിഡ് കാലത്ത് ആരംഭിച്ച പദ്ധതിയാണ് അവസാനിപ്പിച്ചത്.

കൊവിഡ് സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മുന്‍ഗണന കാര്‍ഡുകാരായ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് വേണ്ടി പിഎംജികെവൈ സ്‌ക്രീം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഒരു കാര്‍ഡിലെ ഒരാള്‍ക്ക് 5 കിലോ അരി വീതമാണ് ഇത് പ്രകാരം നല്‍കിയിരുന്നത്. അതായത് ഒരു ശരാശരി കുടുംബത്തിന് 20 കിലോ അരി ലഭിക്കും. ഈ സ്‌കീമാണ് കേന്ദ്ര സര്‍ക്കാര്‍ 2022 ഡിസംബര്‍ 31ഓട് കൂടി നിര്‍ത്തലാക്കിയത്. 43 ശതമാനം കാര്‍ഡുകാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതായത്. ഇതിന് പുറമെ സംസ്ഥാനം കിലോയ്ക്ക് 3 രൂപ നല്‍കി വാങ്ങി മുന്‍ഗണനക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അരി കേന്ദ്രം സൗജന്യമാക്കി. എന്നാല്‍ ഇത് സംസ്ഥാനത്തെ അരി ക്ഷാമം പരിഹരിക്കാന്‍ മതിയാകില്ല.

പിഎംജികെവൈ പദ്ധതി നിര്‍ത്തലാക്കിയതോടെ ഇത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നത്. മുന്‍ഗണന ഇതര കാര്‍ഡുകാരായ 57ശതമാനം പേര്‍ക്കുള്ള അരിയുടെ അളവും സംസ്ഥാനത്ത് പരിമിതമാണ്. മുന്‍ഗണന കാര്‍ഡുകാര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന വിഹിതവും വെട്ടിക്കുറയ്ക്കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിനുള്ള അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം ഭക്ഷ്യമന്ത്രി രണ്ടു തവണ കേന്ദ്രത്തിന് കത്തയച്ചു. എന്നാല്‍ ഇതുവരെ ഒരു പ്രതികരണവും ഇല്ല. അതിനു പുറമെയാണ് നല്‍കി കൊണ്ടിരുന്ന സ്‌കീം നിര്‍ത്തലാക്കിയതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News