വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റി

മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ ഡിസംബര്‍ 28 രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുറിഞ്ഞ നാവ് തുന്നിച്ചേര്‍ത്തെങ്കിലും യുവാവിന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷമാരംഭിച്ചു. പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികള്‍ക്കായി രൂപീകരിച്ച ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന ഗ്രൂപ്പില്‍ നിന്നും പ്രതികളിലൊരാളെ പുറത്താക്കിയിരുന്നു.

ഇയാളെ പുറത്താക്കിയതിലുണ്ടായ വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് കാരണം. എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് ചോദിച്ച് ഇയാള്‍ ഗ്രൂപ്പ് അഡ്മിന് മെസേജ് അയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രതികള്‍ അഡ്മിന്റെ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിരന്തരമായി തെറ്റായ വാര്‍ത്തകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയതെന്ന് പറഞ്ഞ ഗ്രൂപ്പ് അഡ്മിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ ക്രൂര മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ പ്രതികള്‍ ബലമായി പിടിച്ചു നിര്‍ത്തി നാവ് മുറിച്ചുമാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News