സാമ്പത്തികപ്രതിസന്ധി രൂക്ഷം; ഇന്ധനവും വെളിച്ചവുമില്ലാതെ പാകിസ്ഥാൻ

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ ജനജീവിതം താറുമാറാകുന്നു. ഇന്ധനോപയോഗം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതോടെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്.

പാചകവാതകത്തിന്റെ ക്ഷാമവും ഊർജപ്രതിസന്ധിയുമാണ് ജനങ്ങളെ നേരിട്ട് വലയ്ക്കുന്നത്. പാചകവാതകത്തിന് ക്ഷാമമേറിയതോടെ സിലിണ്ടറുകൾക്ക് പകരം പ്ലാസ്റ്റിക്ക് കവറുകളിൽ ഗ്യാസ് കൊണ്ടുപോകേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഗ്യാസ് പൈപ്പ്ലൈനുമായി ബന്ധിപ്പിക്കപ്പെട്ട കടകളിൽനിന്നുമാണ് ജനങ്ങൾ അപകടകരമായ ഇത്തരം രീതികളിൽ പാചകവാതകം കൊണ്ടുപോകുന്നത്. ഇതിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇന്ധനക്ഷാമത്തിന് പുറമേ ഊർജപ്രതിസന്ധിയും പാകിസ്താനെ വലയ്ക്കുന്നുണ്ട്. ഇതേത്തുടർന്ന് ഊർജ്ജസംരക്ഷണത്തിനായി സർക്കാർ നടപ്പാക്കിടകൾ പ്രഖ്യാപിച്ചു. പൊതുചന്തകളെല്ലാം രാത്രികളിൽ നേരത്തെ അടയ്ക്കാനും അമിതവൈദ്യുതി വലിക്കുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉത്പാദനം നിർത്തിവെക്കാനും സർക്കാർ തീരുമാനിച്ചു. രാത്രിയിലെ വിവാഹപാർട്ടികൾക്കും കർശന നിയന്ത്രണമുണ്ട്.

കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ പണപ്പെരുപ്പം നിലവിൽ 23 ശതമാനത്തോളം എത്തിനിൽക്കുകയാണ്. വിദേശനാണ്യ ശേഖരങ്ങളും ദിവസേന കുറഞ്ഞുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News