കുന്നംകുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

തൃശ്ശൂര്‍ കുന്നംകുളത്ത് പോര്‍ക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളേജില്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.

കൊലക്കേസ് പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റി

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റി. ബിജെപി നേതാവായ മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടലാണ് സാഗര്‍ ജില്ലാ ഭരണകൂടം പൊളിച്ചത്. ജഗ്ദീഷ് യാദവ് എന്നയാളുടെ കൊലപാതകക്കേസില്‍ പ്രതിയാണ് മിശ്രി ചന്ദ്. ജഗ്ദീഷ് യാദവ് എന്ന യുവാവിനെ വാഹനം കയറ്റികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജെപി നേതാവായ മിശ്രി ചന്ദ് ഗുപ്ത.

മിശ്രി ചന്ദ് ഗുപ്തയുടെ മധ്യപ്രദേശിലെ സാഗറിലെ ഹോട്ടലാണ് സ്‌ഫോടകവസ്തു ഉപയോഗിച്ച് ജില്ലാഭരണകൂടം നാമാവശേഷമാക്കിയത്. പ്രത്യേക സംഘം 60ഓളം ഡൈനാമിറ്റ് ഉപയോഗിച്ചാണ് ഹോട്ടല്‍ തകര്‍ത്തത്. പ്രാദേശിക തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡിസംബര്‍ 22നാണ് ജഗ്ദീഷ് യാദവ് കൊല്ലപ്പെട്ടത്. ജഗ്ദീഷ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മിശ്രി ചന്ദ് ഗുപ്തക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ എട്ട് പ്രതികളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഗുപ്ത ഇപ്പോഴും ഒളിവിലാണ്. ജനരോഷം ശക്തമായതിന് പിന്നാലെയാണ് ഹോട്ടല്‍ തകര്‍ത്തത്.

കൊലപാതകത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഹൈവേ ഉപരോധിച്ചിരുന്നു. ബിജെപി നേതാവിന്റെ അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷധം. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ ബിജെപി ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News