ബെംഗളൂരു വിമാനത്താവളത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദ്യാര്‍ഥിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി. ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടുവെന്ന് കൃഷാനി ഗാദ്വി സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.
‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.’- എന്ന് കൃഷാനി ട്വിറ്ററില്‍ കുറച്ചു.
യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഓപ്പറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here