ഇസ്രായേലിൽ ചിട്ടിതട്ടിപ്പ് ,പ്രതി പിടിയിൽ

ഇസ്രായേലിൽ അനധികൃതമായി ചിട്ടി നടത്തുകയും ,അത് വഴി നിക്ഷേപത്തട്ടിപ്പ് നടത്തുകയും ചെയ്ത പ്രതി പിടിയിലായി. തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ ചിറക്കൽ വീട്ടിൽ ലിജോ ജോർജ് ആണ് പിടിയിലായ പ്രതി . ഇസ്രായേലിലെ മലയാളികളെ കേന്ദ്രീകരിച്ച് അനധികൃതമായി ചിട്ടി നടത്തി വരികയായിരുന്നു ഇയാൾ. ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ പ്രവാസികളായ നൂറു കണക്കിന് മലയാളികളിൽ നിന്ന് ഇയാൾ കോടികളാണ് തട്ടിയെടുത്തത്.

ഇസ്രായേലിൽ തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഇന്ത്യയിലേക്ക് കടക്കുകയും ഇവിടെ ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു. അതിനിടയിലാണ് തൃശ്ശൂരിൽ വച്ച പോലീസിന്റെ പിടിയിലാവുന്നത്.തൃശ്ശൂർ പോലീസ് ആണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News