ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന്റെ വീട്ടിലെത്തിയ പുരോഹിതര്‍ക്ക് നേരെ ആക്രമണം. ബി ജെ പി നേതാവിന്റെ വീട് ആക്രമിച്ച അക്രമികള്‍ സമീപത്തുള്ള കടകളും, വാഹനങ്ങളും തകര്‍ത്തു. അതേ സമയം ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി ഏറെ വൈകി ത്രുപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂരിലെ ജാംജുരിയിലെ രാജ്ധാനഗറിലെ വീട്ടില്‍ എത്തിയ പുരോഹിത സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിപ്ലബ് ദേബിന്റെ പിതാവ് അന്തരിച്ച ഹിരുധന്‍ ദേബിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ബിപ്ലബിന്റെ പിതാവിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും വീട്ടില്‍ ചടങ്ങുകള്‍ നടത്താറുണ്ട്. ഈ വര്‍ഷം ചടങ്ങ് നടത്തേണ്ട ദിവസത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായത്. ബിജെപി നേതാവിന്റെ വീട് ആക്രമിച്ച അക്രമികള്‍ സമീപത്തുള്ള കടകളും, വാഹനങ്ങളും കത്തിക്കുകയും ചെയ്തു.തുടര്‍ന്ന് വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുകയും ഇടപെടുകയും ചെയ്തതോടെ അക്രമസംഘം ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ പ്രദേശവാസികളുടെ കനത്ത പ്രതിഷേധം ഉണ്ടായി. പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ആക്രമത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആണെന്ന് ബിജെപി ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here