കണ്ണൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. കോര്‍പ്പറേഷല്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഏഴ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധ.
പുഴുവരിക്കുന്ന ചിക്കന്‍ ഉള്‍പ്പെടെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളിലായിരുന്നു കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന.
58 ഹോട്ടലുകളില്‍ നിയമലംഘനം കണ്ടെത്തി.ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.പിടിച്ചെടുത്ത സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിച്ചു.
പരിശോധന തുടരുമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു.കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച പശ്ചാത്തലത്തിലാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here