കൂടത്തായി കേസ്:ഹർജി രണ്ടാഴ്ച്ചക്കു ശേഷം പരിഗണിക്കും

കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ ഹർജി ഹൈക്കോടതി രണ്ടാഴ്ച്ചക്കു ശേഷം പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ച കോടതി വാദം കേൾക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് പ്രത്യേക വിചാരണക്കോടതി റോയ് വധക്കേസിലെ വിടുതൽ ഹർജി തളളിയതിനെതിരേയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം വിചാരണക്കായി കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റി.

കൂടത്തായി കൊലപാതകക്കേസിൽ ജോളി അറസ്‌റ്റിലായിട്ട് മൂന്ന് വർഷമായി .സ്വത്ത് തട്ടിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ജോളി ഒരു കുടുംബത്തിലെ ആറ് പേരെയും കൊലപ്പെടുത്തിയത് .ഇവരിൽ റോയ് വധക്കേസിൽ ജോളി നൽകിയ വിടുതൽ ഹർജിയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തള്ളിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News