രണ്ടാം വരവില്‍ സജി ചെറിയാന്‍; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിമാര്‍ മറ്റു ജനപ്രതിനിധികള്‍ സ്പീക്കര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

ചെങ്ങന്നൂര്‍ എംഎല്‍എയായ സജി ചെറിയാന്‍ നിലവിലെ മന്ത്രിസഭയില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.

കോടതിയില്‍ കേസ് വന്ന സാഹചര്യത്തിലാണ് ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഈ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷയും നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News