ദേഹമാസകലം മുറിവുകളുമായി കൊല്ലത്ത് യുവതിയുടെ നഗ്ന മൃതദേഹം

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസമായി യുവതിയെ കാണാനില്ലായിരുന്നു. കൊല്ലം കര്‍ബല ജങ്ഷനിലുള്ള ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ ജീര്‍ണ്ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തിയത്ത്

കഴിഞ്ഞ മാസം ഇരുപത്തിയൊന്‍പത് മുതല്‍ ഉമയെ കാണാനില്ലായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഉമ കൊല്ലം ബീച്ചില്‍ എത്തിയിരുന്നതായി കണ്ടെത്തി. പിന്നാലെയാണ് ഇന്ന് മൃതദേഹം ലഭിച്ചത്. ദേഹമാസകലം മുറിവുകളുള്ള മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോര്‍ ടു ഡോര്‍ സെല്‍ തൊഴിലാളി യാണ് ഉമ.കാടുകറി ഉപയോഗശൂന്യമായ റെയില്‍വേ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെയും താവളമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News