ശൈത്യ തരംഗം; ദില്ലിയില്‍ ഓറഞ്ച് അലേര്‍ട്ട്

ശൈത്യ തരംഗം ശക്തി പ്രാപിച്ചതോടെ ദില്ലിയില്‍ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 48 മണിക്കൂര്‍ ശക്തമായ തണുപ്പ് തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.4 ഡിഗ്രി സെല്‍ഷ്യസാണ്.

അതിശൈത്യത്തെ തുടര്‍ന്ന് കാഴ്ച പരിതി പലയിടത്തും 200 മീറ്ററില്‍ താഴെയെത്തി. 19 ല്‍ അധികം ട്രെയിനുകള്‍ വൈകി ഓടുന്നു. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യത രംഗം രൂക്ഷമാണ്. മൂടല്‍ മഞ്ഞ് കനത്തതോടെ അഹമ്മദാബാദ് റായ്പൂര്‍ വിമാനം ഭുവനേശ്വരിലേക്ക് വഴി തിരിച്ചുവിട്ടു.

കടുത്ത മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറഞ്ഞത് ഗതാഗതത്തെയും ബാധിച്ചു. ദില്ലിക്ക് പുറമെ, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏതാനും ദിവസം കൂടി കൊടുംശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താപനില ആറു ഡിഗ്രി മുതല്‍ നാലു ഡിഗ്രിയില്‍ താഴെ വരെ ആയേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ദില്ലിയില്‍ താപനില ഇന്നു രാവിലെ 4.4 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ദില്ലി സഫ്ദര്‍ ജംഗ് മേഖലയില്‍ ഇന്നലെ 8.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News