കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണം ചില കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് പരാതി. പ്രതാപിചന്ദ്രന്റെ മക്കള്‍ ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കി. കെ.സുധാകരന്റെ അടുപ്പക്കാരായ പ്രമോദ്, രമേശന്‍ എന്നിവരാണ് ഇതിന് പിന്നില്ലെന്നും പരാതിയില്‍ പറയുന്നു.
കെപിസിസി യുടെ ഫണ്ട് കട്ട് മുടിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന് പ്രമോദ് കെ പി സി സി ഓഫീസില്‍ വെച്ച് പ്രതാപപന്ദ്രനെ നിരന്തരം അധിക്ഷേപിച്ചു. മരണത്തിന് കാരണക്കാരെ അന്വേഷിച്ച് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here