തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്നാൽ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോൽപിക്കാം: എളമരം കരീം

വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ നടന്ന വൈദ്യുതി പണിമുടക്ക് തൊഴിലാളി ഐക്യത്തിൻ്റെ വിജയമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം .തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്നാൽ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോൽപിക്കാം എന്നതിൻ്റെ തെളിവാണ് പണിമുടക്ക് എന്നും അദ്ദേഹം പറഞ്ഞു

എസ്‌മ അടക്കം കരിനിയമങ്ങൾ അടിച്ചേൽപിച്ച്‌ പണിമുടക്ക്‌ നേരിടാനാണ്‌ മഹാരാഷ്‌ട്ര സർക്കാർ ശ്രമിച്ചത്‌.  തുടക്കത്തിൽ ചർച്ചയ്‌ക്കുപോലും സർക്കാർ തയ്യാറായില്ല. തൊഴിലാളികളും എൻജിനിയർമാരും അടക്കം വൈദ്യുതിമേഖലയിലെ ലക്ഷത്തിൽപരം    ജീവനക്കാർ ഒറ്റക്കെട്ടായി പണിമുടക്കിയപ്പോൾ സർക്കാർ മുട്ടുകുത്തി എന്നും എളമരം കരിം ചൂണ്ടിക്കാട്ടി.

ഒറ്റക്കെട്ടായ സമരത്തിലൂടെ സ്വകാര്യ വൽക്കരണ നീക്കത്തെ എതിർത്തു തോൽപ്പിച്ച മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരും എഞ്ചിനീയർമാരും രാജ്യത്തെ തൊഴിലാളിവർഗ്ഗത്തിനാകെ ആവേശമായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ ഐക്യത്തിനുമുന്നിൽ ഏത് കൊലകൊമ്പനെയും പിടിച്ചുകെട്ടാമെന്ന ആത്മവിശ്വാസം തൊഴിലാളികൾക്ക് നൽകുന്നതാണ് ഈ ഉജ്ജ്വല വിജയം. മോദിസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളിഐക്യം രൂപംകൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് ഇത്‌ വിരൽ ചൂണ്ടുന്നതെന്ന്‌ എളമരം കരീം പറഞ്ഞു.

വൈദ്യുതി വിതരണത്തിനായുള്ള സമാന്തര ലൈസൻസുകൾ നൽകി ഈ മേഖലയെ മുഴുവനായി സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ 86,000ലധികം വൈദ്യുതി ജീവനക്കാരെയും എഞ്ചിനീയർമാരെയും പ്രതിനിധീകരിക്കുന്ന 34 സംഘടനകളാണ് 72 മണിക്കൂർ സൂചനാ പണിമുടക്കിൽ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News