നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ട്രിയെന്ന് കാനം രാജേന്ദ്രന്‍

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നതക്കിടയില്‍ നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നയപ്രഖ്യാപനവമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചയൊന്നും നടന്നില്ല. ഗവര്‍ണര്‍ക്കെതിരെ മുമ്പ് ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയപ്രഖ്യാപനം ഉണ്ടാകില്ലെന്നത് മാധ്യമസൃഷ്ടി. ഗവര്‍ണര്‍ക്കും ഗവര്‍മെന്റിനും ഇടയില്‍ ഭരണഘടനാപരമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഭരണഘടന നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒഴിവാകാന്‍ ആകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
സജി ചെറിയാന്‍ വീണ്ടും രാജിവയ്ക്കും എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തോടും അദ്ദേഹം പ്രതികരിച്ചു. പ്രതീക്ഷയാണല്ലോ ജീവിതത്തെ നയിക്കുന്നത് അതുകൊണ്ട് പ്രതിപക്ഷം അങ്ങനെ പ്രതീക്ഷിച്ചോട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News