18 ലക്ഷം കാർഡുടമകൾക്ക് പുതുവത്സര സമ്മാനം നൽകി സപ്ലൈകോ

ക്രിസ്തുമസ്- പുതുവത്സര വിപണിയിൽ വിൽപനയുടെ കുതിച്ച് ചാട്ടം സൃഷ്ടിച്ച് സപ്ലൈകോ. ഈ വർഷം സപ്ലൈകോ നേടിയത് 92.83 കോടി രൂപയുടെ വിൽപ്പന. ഡിസംബർ 21 മുതൽ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലും ഫെയറുകളിലും നടന്ന വിൽപ്പനയാണിത്.

സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ വില്പന നടന്നത് ഡിസംബർ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്ന് നടന്നു.

18 50 229 റേഷൻ കാർഡ് ഉടമകളാണ് സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകൾ സപ്ലൈകോ തയ്യാറാക്കിയിരുന്നത്.

ക്രിസ്തുമസ് സമയത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളും ക്രിസ്തുമസ് – പുതുവത്സര ഫെയറുകളായി പ്രവർത്തിച്ചിരുന്നു.

ചെറുപയർ, അരി, കടല, പച്ചരി, മല്ലി, മുളക്, പഞ്ചസാര, തുവരപരിപ്പ്, ഉഴുന്ന്, വൻപയർ, ശബരി വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ സ്പ്ലെകോ വഴി ലഭ്യമാക്കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News