ബാബരി ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത വിധി നൽകിയ ജസ്റ്റിസ് നസീർ മഹാൻ ; പുകഴ്ത്തി സുപ്രിം കോടതി ചീഫ് ജസ്റ്റിസും അഭിഭാഷകരും

ഇന്ത്യയുടെ മതേതര മനസിന് തീരാക്കളങ്കമായ ബാബരി മസ്ജിദ് തകർത്ത ഭൂമി രാമ​ക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത അയോധ്യ വിധി പുറ​പ്പെടുവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രീംകോടതിയിൽ നിന്നും വിരമിച്ചു.ലോകത്ത് എല്ലാം സ്ഥാപിതമായത് ധർമത്തിലാണ്;അതിനാൽ പരമമായത് ധർമമാണ് എന്നർത്ഥം വരുന്ന ‘ധർമേ സർവം പ്രതിഷ്ഠിതം; തസ്മദ് ധർമം പരമം വദന്തി’ എന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു ജസ്റ്റിസ് നസീറിന്റെ വിടവാങ്ങൽ.

നോട്ടുനിരോധനം നിയമ വിധേയമോ എന്നത് പരിഗണിച്ച കേസിലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യ കേസിലും അഞ്ചംഗ ഭഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ അനുകൂലിച്ച് വിധി പുറപ്പെടുവിച്ചതിന് അടുത്ത ദിവത്തിലാണ് ജസ്റ്റിസ് നസീറിന്റെ വിരമിക്കൽ.

ഇസ്ലാമായിരിക്കെ അഞ്ചംഗ ബെഞ്ചിലെ മറ്റു ജഡ്ജിമാർക്കൊപ്പം നിന്ന് രാമക്ഷേത്രത്തിന് അനുകൂല വിധി പുറപ്പെടുവിച്ചതിന് ജസ്റ്റിസ് നസീറിനെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ബാർ അസോസിയേഷനും പ്രശംസിച്ചു.

എന്തൊരു മഹാനായ നീതിമാൻ ആണ് ജസ്റ്റിസ് നസീർ എന്ന് അയോധ്യ കേസിലുടെയാണ് താൻ കണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ​പ്രശംസിച്ചു​. ജ. നസീറിന് മുന്നിൽ വാദിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും അയോധ്യ കേസിൽ അദ്ദേഹത്തിനൊപ്പമിരിക്കാൻ അവസരം കിട്ടി. ശരിക്കും തെറ്റിനുമിടയിൽ നിഷ്പക്ഷനാവാതെ ശരിയുടെ പക്ഷത്ത് നിന്നയാളാണ് ജസ്റ്റിസ് നസീർ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര വിധി പറഞ്ഞ ജസ്റ്റിസ് നസീർ മതേതരത്വത്തിന്റെ ശരിയായ പരകായപ്രവേശമാണ് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് പുകഴ്ത്തി. അയോധ്യ വിധിയിൽ പ്രതീക്ഷകൾ തെറ്റിച്ച് ഭൂരിപക്ഷ ജഡ്ജിമാ​ർക്കൊപ്പം നിന്ന് ശരിയായ ഇന്ത്യൻ ആണ് താനെന്ന് ജസ്റ്റിസ് നസീർ കാണിച്ചു. അയോധ്യ വിധി പുറപ്പെടുവിക്കുന്ന വേളയിൽ സുപ്രീംകോടതിയിലെ ഏക മുസ്ലിം ജഡ്ജിയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വിധിയോട് യോജിച്ചോ വിയോജിച്ചോ ജസ്റ്റിസ് നസീർ വേറിട്ട വിധി എഴുതുമെന്നാണ് കരുതിയത്. എന്നാൽ രാജ്യത്ത് മതേതരത്വത്തിന്റെ ശരിയായ പരകായ പ്രവേശമായിരുന്നു അദ്ദേഹം. വിധി എഴുതിയത് ആരാണെന്ന് വ്യക്തമാക്കാത്ത വിധി പ്രസ്താവത്തോട് അദ്ദേഹം യോജിച്ചു. അയോധ്യ വിധിയിലൂടെ ഒന്നാം സ്ഥാനം രാജ്യത്തിനാണെന്നും ജഡ്ജിയെന്ന നിലയിൽ അദ്ദേഹം രണ്ടാമതും വ്യക്തിയെന്ന നിലയിൽ മൂന്നാമതുമാണെന്നും വികാസ് സിംഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News