കലോത്സവം മൂന്നാംദിനത്തിൽ കണ്ണൂരിന്റെ കുതിപ്പ്; സ്വർണ കപ്പിനായി കടുത്ത പോരാട്ടം

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2 ദിനം പിന്നിടുമ്പോൾ 458 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് 448 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. 439 പോയിൻ്റുള്ള തൃശൂരും 427 പോയിൻ്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്കൂൾ തലത്തിൽ തിരുവനന്തപുരം കാർമെൽ ഇ എം, എച്ച് എസ് എസ്സാണ് 87 പോയിൻ്റുമായി ഒന്നാമത്. കണ്ണൂർ സെൻ്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് 73 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ആകെയുടെ 239 ൽ 119 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 9ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങൾ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News