എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്തിക്കണം; ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക്

വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ തുടർചികിത്സയ്ക്ക് മുംബൈയിൽ എത്തിച്ചു. ബി.സി.സി.ഐയുടെ ഡോക്ടര്‍മാര്‍ ചികിത്സ വിലയിരുത്തിയ ശേഷം ലിഗമെന്റിന് ശസ്ത്രക്രിയ നടത്തും.
പ്ലാസ്റ്റിക് സർജറി കഴിഞ്ഞ പന്തിനെ ഡെറാഡൂണിൽ ആശുപത്രിയിൽ നിന്നാണ് എയർ ലിഫ്റ്റ് ചെയ്തത്. എത്രയും വേഗം പന്തിനെ കളിക്കളത്തിൽ മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ.

നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഋഷഭ് പന്ത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരത്തെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ എല്ലാം ആരംഭിച്ചിട്ടുണ്ട്. സെന്റര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ തലവനായ ഡോ ദിന്‍ശോ പര്‍ദിവാലയുടെ കീഴിലായിരിക്കും ചികിത്സയെന്നും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ടീം ഇന്ത്യ അറിയിച്ചു.

ഡിസംബര്‍ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു ഋഷഭിന്റെ ആഡംബരക്കാര്‍ അപകടത്തിൽപെട്ടത്.അപകടത്തെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News