ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ പ്രധാന സ്ഥാപനമായ ആമസോണ്‍ വീണ്ടും തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18,000ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കമെന്നും ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജസ്സി അറിയിച്ചു.
പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം കമ്പനിയുടെ ആറ് ശതമാനത്തോളം വരും. ആമസോണിന്റെ 28 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതൊക്കെ രാജ്യങ്ങളിലെ തൊഴിലാളികളെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here