ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു

ഉത്തരേന്ത്യയില്‍ തുടരുന്ന അതി ശൈത്യം കടുക്കുന്നു. ദില്ലി സഫ്ദര്‍ജംഗില്‍ 3 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.

അതി ശൈത്യം കാരണം 12 ട്രെയിനുകള്‍ വൈകിയോടുകയാണ്. ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി.

അതി ശൈത്യം കാരണം ദില്ലിയില്‍ ഉള്‍പ്പെടെ ജനജീവിതം താറുമാറായിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശൈത്യത്തിന് കുറവുണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News