തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിപ്പിച്ചു; പാരമൗണ്ട് പിക്ചേഴ്സിനെതിരേ അഭിനേതാക്കൾ

ചലച്ചിത്രനിർമാണക്കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരേ പരാതിയുമായി അഭിനേതാക്കൾ. ഷേക്‌സ്പിയറുടെ പ്രശസ്തനാടകമായ ‘റോമിയോ ആൻഡ് ജൂലിയറ്റി’നെ ആധാരമാക്കി 1968-ൽ പാരമൗണ്ട് പിക്ചേഴ്സിറക്കിയ സിനിമയിലെ പ്രധാന അഭിനേതാക്കളായ ഒലീവിയ ഹസി(71), ലിയൊണാഡ് വൈറ്റിങ്ങ്(72) എന്നിവരാണ് കേസുകൊടുത്തത്.

ചെറു പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിനാണ് ലൈംഗികചൂഷണത്തിന് ഇവർ കേസുനൽകിയിരിക്കുന്നത്. ലൈംഗികചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളർ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News