പ്രതാപചന്ദ്രന്റെ മരണം;മക്കളുടെ പരാതി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ ഉയര്‍ത്തിയ പരാതി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനം. 12ന് ചേരുന്ന
കെപിസിസി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രതാപചന്ദ്രന്റെ മക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

പ്രതാപചന്ദ്രന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി മക്കള്‍ ഡി ജി പിക്ക് നല്‍കിയ പരാതിക്കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. പ്രതാപചന്ദ്രന്റെ മരണത്തിന് കാരണം കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമെന്ന് പരാതിയില്‍ പറയുന്നു. കെ.സുധാകരന്റെ അടുപ്പക്കാരായ പ്രമോദ്, രമേശന്‍ എന്നിവരാണ് ഇതിന് പിന്നില്‍. ഇതേതുടര്‍ന്ന് പ്രമോദ് കെ പി സി സി ഓഫീസില്‍ വെച്ച് പ്രതാപപന്ദ്രനെ നിരന്തരം അധിക്ഷേപിച്ചു.

വൈകാരികമായ കാര്യങ്ങള്‍ ഉള്‍പ്പെടെ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രതാപചന്ദ്രനെതിരെ നിരന്തരം പ്രചരണം നടത്തി അഴിമതിക്കാരനായി ചിത്രീകരിച്ച കോണ്‍ഗ്രസ് നേതാക്കളെ അന്വേഷിച്ച് കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News