ഭക്ഷണ മെനു തീരുമാനിക്കുന്നത് ഫുഡ് കമ്മിറ്റി: വിവാദങ്ങൾ കാര്യമാക്കുന്നില്ല; പഴയിടം മോഹനൻ നമ്പൂതിരി

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകകാരനായ പഴയിടം മോഹനൻ നമ്പൂതിരി കൈരളിന്യൂസിനോട് പ്രതികരിച്ചു. അതൊക്കെ അങ്ങിനെ നടക്കും…. എന്തായാലും എല്ലാ വേദികളിലും മേളകൾ ഗംഭീരമായി നടക്കുന്നു കുട്ടികളുടെ കലാപരിപാടികൾക്കും നല്ല കൊഴുപ്പുണ്ട് അപ്പോൾ അതിന് പുറത്ത് നടക്കുന്ന ഇത്തരത്തിലുള്ള കൊഴുപ്പുകളും നടക്കട്ടെ താൻ അതിൽ ഇടപെടുന്നില്ല പഴയിടം പറഞ്ഞു.

സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്താത്തത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.സർക്കാർ കൃത്യമായിട്ടൊരു മെനു നൽകിയിട്ടുണ്ട് അതിനനുസരിച്ച് മാത്രമാണ് ഭക്ഷണം നല്കുന്നത്… ഈയൊരു ജോലിചെയ്യാൻ ഏൽപ്പിച്ചയാൾ എന്നതിനപ്പുറം തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

2005ൽ എറണാകുളത്ത് നിന്ന് തുടങ്ങിയതാണ് എന്റെ കലോത്സവ യാത്ര ഇതെന്റെ 16-ാംമത് സംസ്ഥാന സ്കൂൾ കലോത്സവമാണ്. കഴിഞ്ഞ 15 വർഷമായി താൻ കലോത്സവ വേദികളിൽ ഭക്ഷണം പാകം ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ അതിന്റെ ഒരു ബഡ്‌ജറ്റ്‌ എനിക്കറിയാം.

അഞ്ച് ദിവസത്തെ മേളയിൽ ഒന്നാം ദിവസം എന്തൊക്കെ മെനു രണ്ടാം ദിവസം മൂന്നാം ദിവസത്തെ മെനു ഇതെല്ലാം ഫുഡ് കമ്മിറ്റി അടിച്ച് എനിക്ക് കൈയ്യിൽ തന്നിട്ടുണ്ട് അതുവെച്ച് പാചകം ചെയ്ത് കൊടുക്കുകയെന്നല്ലാതെ എനിക്ക് അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല പഴയിടം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News