വിമാനത്തില്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി; അറസ്റ്റ് ഉടൻ

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ നിർണായക കണ്ടെത്തൽ. സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖർ മിശ്ര. വ്യവസായിയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് സൂചനയുണ്ട്. എന്നാൽ നവംബർ 26 ന് നടന്ന സംഭവത്തിൽ പോലീസിന് എയർലൈൻസ് പരാതി നൽകിയത് ഡിസംബർ 28നായിരുന്നു എയർ ഇന്ത്യയുടെ ഭാഗത്തെ വീഴ്ചയാണ് ഇതുമായി ബന്ധപെട്ടുണ്ടായതെന്ന് ഇതിനോടകം തന്നെ ചർച്ചയാക്കുന്നുണ്ട്.

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനു 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എയർഇന്ത്യ. ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26നാണു സംഭവം നടന്നത്.

”എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനു 30 ദിവസത്തേക്കോ അല്ലെങ്കില്‍ ആഭ്യന്തര സമിതി തീരുമാനം വരുന്നതുവരെയോ ഏതാണോ നേരത്തെയുള്ളത് അതുവരെയാണു വിലക്ക്,” എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര സമിതിയെ നിയോഗിച്ചു. വിമാനജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ അന്വേഷിക്കാനും ‘സാഹചര്യം വേഗത്തില്‍ പരിഹരിക്കുന്നതിലുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കാനും’ ഉദ്ദേശിച്ച് ആഭ്യന്തര സമിതി രൂപീകരിച്ചതായി വക്താവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News