വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വര്‍ക്കല എംഎല്‍എ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് വി ജോയിയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗങ്ങള്‍ അംഗീകരിച്ചു.

വര്‍ക്കല മണ്ഡലത്തില്‍ നിന്നും രണ്ടാം തവണ നിയമസഭയിലേക്ക് ജയിച്ച എംഎല്‍എയാണ് വി ജോയ്. സംസ്ഥാന സമിതി അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News