പത്താന്‍ സിനിമയ്‌ക്കെതിരെ വീണ്ടും സംഘപരിവാര്‍ പ്രതിഷേധം. അഹമ്മദാബാദില്‍ തിയേറ്ററില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി എറിഞ്ഞു. ആല്‍ഫ വണ്‍ മാളിലെ തിയേറ്ററില്‍ സിനിമയുടെ പ്രോമോഷനിടെയായിരുന്നു അക്രമം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറിയ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണിയും മുഴക്കി.
ഇന്നലെയായിരുന്നു ആല്‍ഫ വണ്‍ മാളിലെ തിയേറ്ററില്‍ സിനിമയുടെ പ്രോമോഷനിടെ ആക്രമണം ഉണ്ടായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു ആക്രമണത്തിന് പിന്നില്‍. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറിയ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണിയും മുഴക്കി. കഴിഞ്ഞ ദിവസം ഹിന്ദു ജഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ തിയേറ്ററില്‍ പ്രതിഷേധിച്ചിരുന്നു. ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ചിത്രം ബഹിഷ്‌കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യം ശക്തമായിരുന്നു. രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിക്കുകയും ചെയ്തു. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യില്‍ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് പത്താന്‍. സിനിമയിലും ഗാനങ്ങളിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡും നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here