ദീപികയ്ക്ക് പിറന്നാൾ; ആശംസയറിയിച്ച് സിനിമാലോകം

കരിയറില്‍ മിന്നും വിജയങ്ങള്‍ വാരിക്കൂട്ടി മുന്നേറിക്കൊണ്ടിരിക്കുന്ന ബോളിവുഡിലെ സൂപ്പര്‍ താരം ദീപിക പദുക്കോണിന് ഇന്ന് 37-ാം പിറന്നാൾ. മികച്ച അഭിനയ പ്രതിഭ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍.. അങ്ങനെയങ്ങനെ സവിശേഷതകൾ ഒരുപാടുണ്ട് ദീപികയ്ക്ക്.

Deepika Padukone sizzles in golden monokini in FIRST look of Pathaan song Besharam Rang - See pic

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെയും ഉജ്ജല പദുക്കോണിന്റെയും മകളായി 1986 ജനുവരി 5നാണ് ദീപിക ജനിച്ചത്. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലെ നായികയായിട്ടായിരുന്നു തുടക്കം. ആദ്യ സിനിമ തന്നെ വന്‍ വിജയം.

deepika padukone - latest news, breaking stories and comment - The Independent

തന്റെ 15 വർഷത്തെ സിനിമ ജീവിതത്തിൽ ഏകദേശം നാൽപ്പതിലധികം സിനിമകളിൽ ഇതിനോടകം ദീപിക അഭിനയിച്ചു കഴിഞ്ഞു. അതിൽ പ്രകടനം കൊണ്ട് ദീപിക പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രങ്ങൾ നിരവധി…

Ranveer Singh Breaks Silence on Separation Rumours With Deepika Padukone Posts Romantic Comment on Feed - Check Here

താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദീപികയും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ച പത്താന്‍ എന്ന സിനിമയാണ് കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചത്. നടിയുടെ വസ്ത്രത്തെയും അതിന്റെ നിറത്തെയും ചൊല്ലിയായിരുന്നു വിവാദങ്ങളുണ്ടായത്. പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും.

Pathaan Song Besharam Rang: Shah Rukh Khan and Deepika Padukone bring back their electrifying chemistry | PINKVILLA

അതേസമയം, താരത്തിന് ആശംസകൾ നേർന്ന് നിരവധിപ്പേരാണ് രംഗത്തെത്തിയത്. അതിൽ ശ്രദ്ധേയം ഷാരൂഖ് ഖാന്റെ ആശംസയാണ്. ‘എന്റെ പ്രിയപ്പെട്ട ദീപിക പദുക്കോണിനോട്, നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു… ജന്മദിനാശംസകൾ… ഒത്തിരി സ്നേഹം..’ ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News