ബഫര്‍ സോണ്‍ വിഷയത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി . കാഞ്ഞിരപ്പള്ളി രൂപത ആസ്ഥാത്ത് എത്തിയാണ് എ കെ ശശീന്ദ്രന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് വിശ്വാസമുണ്ടെന്ന് മാര്‍ ജോസ് പുളിക്കല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലെ പല പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടതിനാല്‍ വലിയ ആശങ്കയിലാണ് ഈ മേഖലയിലെ ജനങ്ങള്‍. ഈ സാഹചര്യത്തില്‍ ആശങ്ക പരിഹരിക്കുന്നതിനായിരുന്നു മന്ത്രിയുടെ കുടിക്കാഴ്ച്ച. സര്‍ക്കാരിന്റെ നിയമ പോരാട്ടത്തി വിശ്വാസം പ്രകടിപ്പിച്ച രൂപതാദ്ധ്യക്ഷന്‍, സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന അത്മവിശ്വാസവും പ്രകടിപ്പിച്ചു.
രാവിലെ 8 30 ന് കാഞ്ഞിരപ്പള്ളി രൂപത ആസ്ഥാനത്തെത്തിയ മന്ത്രിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സ്വീകരിച്ചു. തുടര്‍ന്ന്
ഇരുവരും തമ്മിലുളള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. കൂടികാഴ്ചയില്‍ ഇന്‍ഫാം കര്‍ഷകസംഘടന ജില്ലാ ഡയറക്ടര്‍ ഫാ: തോമസ് മറ്റമുണ്ടയില്‍, രൂപതാ വികാരി ജനറലാല്‍ ഫാ. ബേബി അലക്‌സ് മണ്ണംപ്ലാക്കല്‍,വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം എന്നിവരും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here