ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണയാളെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ

ഓടുന്ന ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണയാളെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. ബിഹാറിലെ പുർനിയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചു. ആർപിഎഫ് ഉദ്യോഗസ്ഥൻ സഞ്ജീവ് കുമാർ സിങ് ആണ് രക്ഷകനായത്.

ട്രെയിൻ സ്റ്റേഷൻ വിടുമ്പോൾ ഒരാൾ പെട്ടെന്ന് അതിൽ ഓടി കയറുന്നതും പിടിവിട്ട് വീഴുന്നതും വീഡിയോയിലുണ്ട്. അൽപ ദൂരം ഇയാൾ ട്രെയിനിനൊപ്പം മുന്നോട്ട് നീങ്ങിയെങ്കിലും സഞ്ജീവ് കുമാറിന്റെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News