കൊല്ലത്ത് വളര്‍ത്തുനായയുമായി യുവാവിന്റെ അതിക്രമം

കൊല്ലം ചിതറ മങ്കോട് വടിവാളും വളര്‍ത്തുനായയുമായി പ്രദേശവാസിയുടെ വീട്ടില്‍ യുവാവിന്റെ അക്രമം. ചിതറ സ്വദേശി സജീവാണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്റെ അവകാശവാദം

സുപ്രഭ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ടാണ് വടിവാള്‍ വീശിയും വളര്‍ത്തുനായുമായി എത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സജീവ് ഭീഷണിപ്പെടുത്തുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News