യുവസംവിധായിക നയന സൂര്യയുടെ മരണം;കേസന്വേഷണം ക്രൈംബ്രാഞ്ചിന്

യുവസംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയന സൂര്യയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നത്.

ഇതോടെ നിലവിലെ കേസന്വേഷണ പുരോഗതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിറ്റി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിനെ ചുമതലപ്പെടുത്തി. ഈ പരിശോധനയിലാണ് ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ വീഴ്ചയുണ്ടായെന്നും കണ്ടെത്തി. ഇതോടെയാണ് തുടരന്വേഷണം നടത്താന്‍ തീരുമാനമായത്.

നാളെ വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറും. ഇതിനുശേഷം അന്വേഷണസംഘത്തെ തീരുമാനിക്കുമെന്ന് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. നയനയുടെ സുഹൃത്തുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News