ബസിൽ വച്ച് പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം; പിടിയിലായ പ്രതി കരച്ചിലോട് കരച്ചിൽ

ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വച്ച് പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി. പിന്നാലെ പ്രതി കരഞ്ഞ് തടിയൂരി. ദില്ലി രോഹിണി മേഖലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇതുകണ്ട പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയതോടെ ബസില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന മാര്‍ഷല്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു.

ബിഹാര്‍ സ്വദേശിയായ ഇയാളെ പൊലീസിന് കൈമാറിയെങ്കിലും ആര്‍ക്കും പരാതി എഴുതി നല്‍കാതിരുന്നതിനാല്‍ പ്രതിയെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചു. മൊഴി നല്‍കുന്നതിനോ പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി തയ്യാറാകുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News