സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു; പത്തൊമ്പത് ലക്ഷം രൂപ ചിലവഴിച്ച് ചെന്നായപ്പോലെയായി

പത്തൊമ്പത് ലക്ഷം രൂപ ചിലവഴിച്ച് ചെന്നായപ്പോലെയായി ഒരു ജാപ്പനീസുകാരന്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നു.കുട്ടിക്കാലം മുതല്‍ മൃഗങ്ങളോടുള്ള സ്നേഹമാണ് ഇങ്ങനൊരു കാര്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്. മൂന്ന് മില്യണ്‍ യെന്‍ അതായത് 18.95ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇതിനായി ചിലവഴിച്ചത്.

ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് ആണ് ഈ ചെന്നായയുടെ കോസ്റ്റ്യൂം തയ്യാറാക്കിയത്. 50 ദിവസമെടുത്താണ് വേഷം തയ്യാറാക്കിയത്. ചെറുപ്പത്തില്‍ ടിവിയിലും മറ്റും മൃഗവേഷം കെട്ടി ആളുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അങ്ങനെയാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ചെന്നായ്ക്കളുടെ പല ചിത്രങ്ങളും സസൂക്ഷ്മം വീക്ഷിച്ചതിന് ശേഷമാണ് ഈ വസ്ത്രത്തിന്റെ നിര്‍മാണത്തിലേക്ക് കടന്നതെന്നും അത്രമാത്രം സൂക്ഷ്മതയോടെയായിരുന്നു നിര്‍മാണെന്നും അയാള്‍ പറഞ്ഞു.

അവസാന ദിവസം ഇട്ടുനോക്കാന്‍ ചെന്നപ്പോള്‍ കണ്ണാടിയില്‍ എന്റെ പ്രതിരൂപം കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. പിന്‍കാലുകള്‍ കുത്തി നടക്കുന്ന ഒരു യഥാര്‍ത്ഥ ചെന്നായയെ പോലെ കാണണം എന്ന എന്റെ ആവശ്യം ബുദ്ധിമുട്ടേറിയതായിരുന്നു, പക്ഷെ ശരിക്കും ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതുതന്നെയായിരുന്നു ഫൈനല്‍ ലുക്ക്’, പേര് വെളിപ്പെടുത്താതെ അയാള്‍ പറഞ്ഞു. എന്റെ എല്ലാ താത്പര്യങ്ങളും ഉള്‍ക്കൊണ്ട് എല്ലാ സ്പെസിഫിക്കേഷനുകളും ഉള്‍പ്പെടുത്തി എന്നുമാത്രമല്ല ധരിക്കുന്ന ആളുടെ സൗകര്യത്തിനുവേണ്ടി വെന്റിലേഷന്‍ സ്ലിറ്റും മറ്റാരുടെയും സഹായമില്ലാതെയും ധരിക്കാനുള്ള സജ്ജീകരണങ്ങളുമെല്ലാം ഇതിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News