പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ അർജൻ്റീനൻ താരം ലയണൽ മെസ്സിയും സൗദി അറേബ്യൻ ക്ലബിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ .ക്രിസ്റ്റ്യാനോ അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് സൗദിയിലെ മറ്റൊരു മുൻനിര ക്ലബ്ബായ അൽ ഹിലാൽ മെസ്സിയുമായി ചർച്ച നടത്തിയെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മെസ്സിയെക്കുറിച്ചുള്ള വാർത്തയും ചൂടുപിടിക്കുന്നത്. സൗദി ലീഗിൽ അൽ നസർ ക്ലബ്ബിന്റെ ബദ്ധശത്രുക്കളാണ് അൽ ഹിലാൽ ക്ലബ്.
ക്രിസ്റ്റ്യാനോ അൽ നാസർ ക്ലബ്ബിൽ ചേർന്നതിനു പിന്നാലെ മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാർ അൽ ഹിലാൽ ഗൗരവമായി പരിഗണിച്ചു വരികയാണ് എന്ന് കുവൈത്തിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി താരം സൗദിയിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ചിരുന്നു.
നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മെസ്സി ഇതുവരെ ക്ലബ്ബുമായുള്ള കരാർ പുതുക്കിയിട്ടില്ല. പുതിയ കരാർ ഒപ്പുവെക്കാതെ മെസ്സി തുടരുന്നതാണ് സൗദി വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്.
അൽ നാസർ ക്ലബ്ബിൽ ചേർന്ന ക്രിസ്റ്റ്യാനോയുടെ ആയിരക്കണക്കിനു ജഴ്സികൾ ചുരുങ്ങിയ സമയത്തിനകം വിറ്റുപോയിരുന്നു. ഇതോടെ മെസ്സിയുടെ ജഴ്സി അൽ ഹിലാൽ ക്ലബ്ബും വിൽപനക്ക് വെച്ചതും അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്നുണ്ട് . എന്തു വിലകൊടുത്തും മെസ്സിയെ അൽ ഹിലാൽ ക്ലബ്ബിൽ എത്തിക്കുമെന്നതിന്റെ സൂചനയാണിതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here