ത്രിപുരയുടെ കുപ്രസിദ്ധി ബിജെപി സർക്കാർ മാറ്റി: അമിത് ഷാ

ത്രിപുരയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദത്തെ തുടച്ചു നീക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ സമഗ്രമായ വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനായെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള രണ്ട് ബിജെപി രഥയാത്രകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ ത്രിപുരയിലെത്തിയതായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങൾ കാണിക്കുന്ന അളവറ്റ സ്നേഹവും വിശ്വാസവും ത്രിപുരയിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നതിൻ്റെ തെളിവാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുമായുള്ള സമാധാന ചർച്ചകളിലൂടെ തീവ്രവാദം അവസാനിപ്പിക്കുകയും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഒരുകാലത്ത് മയക്കുമരുന്ന് കടത്തിനും അക്രമത്തിനും വൻതോതിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ത്രിപുര. എന്നാൽ ഇപ്പോൾ ത്രിപുര വികസനത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കും കായികരംഗത്തെ നേട്ടങ്ങൾക്കും വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾക്കും ജൈവകൃഷി പ്രവർത്തനങ്ങൾക്കും പേരുകേട്ട സംസ്ഥാനമായി മാറി എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News