നിയമസഭാ ലൈബ്രറി പുരസ്‌കാരം ടി പത്മനാഭന്

നിയമസഭാ ലൈബ്രറി പുരസ്‌കാരത്തിന് എഴുത്തുകാരൻ ടി പത്മനാഭന്‍ അര്‍ഹനായി. ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ‘കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023’ൽ അവാർഡ് സമ്മാനിക്കും. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അശോകന്‍ ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളും ആയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 2023 ജനുവരി 9ന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡ് സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News