ഇറാനിയൻ ചെസ് താരമായ സാറ ഖദേം എന്നിയപ്പെടുന്ന സരസദാത് ഖദമാൽഷരീനിന് ഇറാനിയൻ മത ഭരണകൂടത്തിൻ്റെ വിലക്ക്.ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തതിനാണ് വിലക്ക്.ഹിജാബ് ധരിക്കാതെ ഖസാക്കിസ്ഥാനിൽ വച്ച് നടന്ന ചെസ് മത്സരത്തിൽ പങ്കെടുത്തു എന്നതാണ് സാറ ഖദേമിനെതിരായ ഭരണകൂട ആരോപണം. തുടർന്ന് ഇറാനിൽ നിന്ന് ലോക ചെസ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഗ്രാൻഡ് മാസ്റ്ററായ സാറ ഖദേം സ്പെയിനിൽ അഭയം തേടി.
വിദേശ രാജ്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇറാനിയൻ വനിതകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഇത് അനുസരിക്കാതിരുന്നാൽ തിരികെ നാട്ടിലെത്തിയാൽ ശരിയത്ത് നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും എന്നുമാണ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.ഹിജാബിനെതിരേ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായായി
മത ഭരണകൂടത്തിൻ്റെ വിലക്ക് അവഗണിച്ചുകൊണ്ടാണ് സാറ ഖദേം ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തത്.
ഹിജാബ് ഉപേക്ഷിച്ചതിന് ശേഷം വനിതാ ചെസ് ഗ്രാൻഡ് മാസ്റ്റർമാർ യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടുന്നത് ഇതാദ്യമല്ല.ഇറാനിൽ നിന്ന് ലോക ചെസ് മത്സരങ്ങളിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച ആകെയുള്ള ആറ് വ്യക്തികളിൽ അഞ്ച് പേരും ഇറാൻ വിട്ടു. ഇസ്ലാമിക നിയമപ്രകാരം ചെസ് ചൂതുകളിയാണ് എന്ന് മുദ്രകുത്തി ചെസ് കളിയെ മുൻപ് ഇറാൻ മത ഭരണകൂടം നിരോധിച്ച ചരിത്രവുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here