എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ച് മദ്യപന്‍; വീണ്ടും പരാതി

എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക് – ദില്ലി വിമാനത്തിലെ സംഭവത്തിന് പിന്നാലെ പാരീസ് – ദില്ലി വിമാനത്തിലും മദ്യപന്റെ അതിക്രമം. സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. ഡിസംബര്‍ ആറിനാണ് എയര്‍ ഇന്ത്യയുടെ പാരീസ് – ദില്ലി വിമാനത്തില്‍ രണ്ടാമത്തെ സംഭവം നടന്നത്.

മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു. ദില്ലിയില്‍ എത്തിയ ഇയാളെ വിമാനജീവനക്കാര്‍ സിഐഎസ്എഫ് അധികൃതര്‍ക്ക് കൈമാറി. പിന്നീട് യുവതിയോട് ഇയാള്‍ മാപ്പ് പറഞ്ഞെന്നും, യുവതി നല്‍കിയ പരാതി പിന്‍വലിച്ചതോടെ മാപ്പ് എഴുതി നല്‍കി സംഭവം ഒത്തുത്തീര്‍പ്പാക്കിയെന്നുമാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News