AlDWA യുടെ കലണ്ടറിലെ 12 വനിതാ വിപ്ലവ നക്ഷത്രങ്ങൾ

സൗമ്യ എംഎസ്

ജനുവരി 6 മുതല്‍ 9 വരെയായി തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനവുമുയി ബന്ധപ്പെട്ട് 12 വിപ്ലവ വനിതാ നക്ഷത്രങ്ങളുടെ ജീവചരിത്രം ഉൾപ്പെടുത്തിയ കലണ്ടർ പ്രകാശനം ചെയ്തിരുന്നു. ഇന്ത്യ കല സാമൂഹിക-രാഷ്ട്രീയ വനിതാവിമോചന മേഖലകളിൽ സ്വാധീനം ചെലുത്തിയ അസോസിയേഷൻ്റെ സ്ഥാപക നേതാക്കളായ പന്ത്രണ്ട് വനിതാ രത്നങ്ങളാണ് ഇംഗ്ലീഷിൽ തയാറാക്കിയ കലണ്ടറിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പാറ്റോയുടെ നേതൃത്വത്തിൽ തയാറാക്കിയ കലണ്ടർ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി പ്രകാശനം ചെയ്തു.ഈ കലണ്ടറിൽ ഉൾപ്പെട്ട 12 വനിതകളെ പരിചയപ്പെടുത്തുകയാണ് ഈ പ്രത്യേക ലേഖനങ്ങളിലൂടെ. 1948 ആഗസ്റ്റ് എട്ടിന് നടന്ന ക്വിറ്റ് ഇന്ത്യ സമര പോരാട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിപ്ലവ ജ്വാലയായി പടർന്ന് കയരില്ല മുന്നേറ്റങ്ങളുടെ അഹല്യ രംഗ്നേകർ; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ശബ്ദമായി മാറിയ ഇള ഭട്ടാചാര്യ, വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമര തീച്ചൂളയിലേക്ക് എടുത്തു ചാടിയ കനക് മുഖർജി എന്നിവരുടെ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലഘു ജീവചരിത്രമാണ് പ്രത്യേക ലേഖനങ്ങളിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഹല്യ രംഗ്നേകർ

1922ൽ പൂനൈയിൽ പുരോഗമന ബ്രാഹ്മണ കുടുംബത്തിൽ ജനനം. അക്കാലത്ത് ജാതീയത കൊടികുത്തി വാണിരുന്ന പൂനെയിൽ ജ്യോതിലാൽ ഫുലേ, ഗോപാൽ ഗണേശ് ആഗർകാർ, ഡി ഡി കാർവേ തുടങ്ങിയ നവോഥാന നായകർ ചെലുത്തിയ സ്വാധീനം അഹല്യയുടെ വളർച്ചയേയും സ്വാധീനിച്ചിരുന്നു. 1942ൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജാഥ നയിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയായിരുന്ന അഹല്യ ആദ്യമായി ജയിലിലടയ്ക്കപ്പെട്ടു. 1943ൽ സഹോദരൻ ബിറ്റി റിണെ ദിവിൻ്റെ സ്വാധീനത്തിൽ കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി. തൊഴിലാളി സംഘടനകളുടെ ഭാഗമായും മഹിളാസംഘിലും പ്രവർത്തിച്ചു. 1943ൽ പി ബി രംഗ് നേക്കറിനെ വിവാഹം കഴിച്ചു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 1950ൽ സംയുക്ത മഹാരാഷ്ട്രാ സമരത്തിൻ്റെ ഭാഗമായി വീണ്ടും ജയിലിലടക്കപ്പെട്ടു. ജയിലിൽ 21 ദിവസം നിരാഹര മനുഷ്ടിച്ചു, പോലീസ് മർദ്ദനവും ഏറ്റുവാങ്ങി. 1947 ലും റെയിൽവേ സമരത്തിലും, 1962 ൽ ചൈന യുദ്ധകാലത്തും, അടിയന്തരാവസ്ഥാ കാലത്തും ജയിലിലടക്കപ്പെട്ടു. 1980 ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അഹല്യ വർക്കിംഗ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ചു.

ഇള ഭട്ടാചാര്യ

ഗണതന്ത്രിക് നാരി സമിതിക്ക് വേണ്ടിയും ത്രിപുരയിലെ ഇടത്പക്ഷ പ്രസ്ഥാനത്തിന് വേണ്ടിയും ജീവിതം സമർപ്പിച്ച മഹതി.
മാതാപിതാക്കളായ സരജു ബാലയും ജതീന്ദ്ര മോഹൻ ബന്ദോപാധ്യയും പാക്കിസ്ഥാൻ സ്വദേശികളായിരുന്നു. 1921ൽ ആസമിൽ ജനിച്ച ഇളയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു. കുഞ്ഞുനാൾ മുതൻ ചിത്രരചനയിൽ തല്പരയായിരുന്ന ഇളയ്ക്ക് സ്ത്രീ എന്ന ഒറ്റക്കാരണം കൊണ്ട് ആർട്സ് കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. സഹോദരി ബല്ലയുടെ സ്വാധീനത്തിൽ കമ്യൂണിസ്റ്റായ ഇള 1938 ൽ നരേന്ദ്ര ഭട്ടാചാര്യയെ വിവാഹം കഴിച്ചു. ഭർതൃ നിലനിന്നിരുന്ന ജാതീയതയ്ക്ക് എതിരെ ശബ്ദിച്ചു. കോളേജ് അധ്യാപികയായി ജോലി നേടിയ ശേഷം 1951 മുതൽ ഗണതന്ത്രിക് നാരി സമിതിയിൽ അംഗമായി. ആദിവാസി സ്ത്രീകൾക്ക് ഒപ്പം മറ്റ് സ്ത്രീകളേയും നാരി സമിതിയിലേക്ക് കൊണ്ടുവരാൻ അവർക്കായി. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉണ്ടങ്കിൽ മാത്രമേ ശാക്തീകരണം യാഥാർത്ഥ്യമാകു എന്ന് ഇള ഉറച്ച് വിശ്വസിച്ചു. അതിനായി പരിശ്രമിച്ചു. വിലക്കയറ്റം ഉൾപ്പടെ സാധാരണക്കാരെ സംബന്ധിക്കുന്ന നിരവധി പ്രശ്നങ്ങളിലും അഭയാർത്ഥികളുടെ വിഷയങ്ങളിലും ഇടപെട്ടു. 1971 ൽ നാരി സമിതിയുടെ സെക്രട്ടറിയായി. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇവർ കമ്മ്യുണിസ്റ്റ് പാർട്ടിയെ ഇലക്ഷന് സജ്ജമാക്കി. അടിയന്തരാവസ്ഥയിലും സ്ത്രീകൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ത്രിപുര സ്റേററ്റ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു. 1980 ൽ രാജ്യസഭ അംഗമായി. 1981ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റ്. ആഭ്യന്തര പ്രശ്നങ്ങളും സൈനിക നടപടികളും കൊണ്ട് പൊറുതിമുട്ടിയിരുന്ന ത്രിപുരയിലെ വനിതകൾക്ക് കൈത്താങ്ങായിരുന്നുമ ഇള ഭട്ടാചാര്യ.

കനക് മുഖർജി

അഭിഭാഷകനായിരുന്ന സതീഷ് ചന്ദ്ര ദസ ഗുപ്തയുടേയും നളിനി ദേവിയുടേയും മകളായി 1921 ൽ ബംഗ്ലാദേശിൽ ജനനം. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ഇടത് പക്ഷ പ്രവർത്തനങ്ങൾ വനിതകൾക്ക് ദുർഘടമായിരുന്ന കാലഘട്ടത്തിൽ ബംഗാൾ പ്രൊവിൻഷൻ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ ഭാഗമായി. നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും പങ്കാളിയായി. 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗം. 1942ൽ സരോജ് മുഖർജിയെ വിവാഹം ചെയ്തു. 1942ൽ മഹിളാ ആത്മരക്ഷാസമിതിയിൽ അംഗമായി. രണ്ടാം ലോകമഹായുദ്ധ ക്കാലത്തും ബംഗാൾ ക്ഷാമ കാലത്തും സ്ത്രീകൾക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിച്ചു. 1949 ൽ കനകും ഭർത്താവും ജയിലിലടയ്ക്കപ്പെട്ടു. 1954 മുതൽ നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ ലും പ്രവർത്തിച്ചു. 1981 മുതൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഭിവാജ്യ നേതാവ്. 1989 മുതൽ 98 വരെ സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം. 1978 മുതൽ 90 വരെ രാജ്യസഭ അംഗം .മികച്ച എഴുത്തുകാരി. നിരവധി സാഹിത്യ രചനകളും നിർവ്വഹിച്ചു.

(തുടരും)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News