പ്രതാപചന്ദ്രൻ്റെ മരണം: കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദം മൂലം പരാതി മക്കൾ പിൻവലിച്ചു

കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് മക്കൾ ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചു. ഉന്നത കോൺഗ്രസ്’ നേതാക്കളുടെ സമ്മർദ്ദം മൂലമാണിത് എന്നാണ് സൂചന.പരാതി പിൻവലിക്കുന്നതായി പ്രതാപചന്ദ്രന്റെ മക്കൾ
ഡിജിപിയുടെ ഓഫീസിനെ അറിയിച്ചു. പിതാവിൻ്റെ മരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ മാനസീക പീഡനമെന്നായിരുന്നു പരാതി.പരാതിയുടെ പകർപ്പ് കൈരളി ന്യൂസാണ് പുറത്ത് വിട്ടത്.
പരാതിയിൽ നപടിയെടുക്കാൻ എടുക്കാൻ പൊലീസ് ഒരുങ്ങവേയായിരുന്നു മക്കളുടെ പിൻമാറ്റം.

പ്രതാപചന്ദ്രന്റെ മരണത്തിന് കാരണം കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കെ.സുധാകരന്റെ അടുപ്പക്കാരായ പ്രമോദ്, രമേശന്‍ എന്നിവരാണ് ഇതിന് പിന്നില്‍. ഇതേതുടര്‍ന്ന് പ്രമോദ് കെ പി സി സി ഓഫീസില്‍ വെച്ച് പ്രതാപപന്ദ്രനെ നിരന്തരം അധിക്ഷേപിച്ചു എന്നു പരാതിയില്‍ പറയുന്നുണ്ട്. പ്രതാപചന്ദ്രനെതിരെ നിരന്തരം പ്രചരണം  നടത്തി അഴിമതിക്കാരനായി ചിത്രീകരിച്ച കോണ്‍ഗ്രസ് നേതാക്കളെ അന്വേഷിച്ച് കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട പരാതിയാണ് പിൻവലിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News