ഒറ്റരാത്രികൊണ്ട് 50,000 പേരെ പിഴുതെറിയാൻ കഴിയില്ല; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി

ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു .

‘ ഒറ്റരാത്രി കൊണ്ട് 50,000 പേരെ വേരോടെ പിഴുത് മാറ്റാന്‍ കഴിയില്ല. ഇത് മാനുഷീക പരിഗണന നല്‍കേണ്ട വിഷയമാണ്. പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ട് ‘ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളെ കുടിയൊ‍ഴിപ്പിക്കാന്‍ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് പറയുന്നത് ശരിയല്ല എന്നും സുപ്രീംകോടതി ചൂണ്ടി കാട്ടി.

ജനങ്ങളെ കുടിയൊഴിപ്പിക്കാൻ സായുധ പോലീസിനെ ഉപയോഗിക്കാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ സുപ്രീം കോടതി രംഗത്ത് വരികയായിരുന്നു. ഈ പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ സുപ്രീം കോടതി നിർത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ നിന്നും ഉത്തരാഖണ്ഡ് സർക്കാരിൽ നിന്നും സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും.

ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപത്തായി ജനങ്ങള്‍ തിങ്ങി പാർക്കുന്ന ഇടമാണ് ഈ ഭൂപ്രദേശം. വീടുകൾ കൂടാതെ നാല് സർക്കാർ സ്കൂളുകൾ, 11 സ്വകാര്യ സ്കൂളുകൾ, ബാങ്ക്, രണ്ട് ഓവർഹെഡ് വാട്ടർ ടാങ്കുകൾ, 10 മുസ്ലീം പള്ളികൾ, നാല് ക്ഷേത്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും ഈ പ്രദേശത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News