സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിച്ച് പോരാട്ടം; കണ്ണൂർ മുന്നിൽ

61-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ 683 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 122 പോയിൻ്റുമായി ഒന്നാമത്.

സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. സ്കൂൾ കലോത്സവത്തിൽ പങ്ക് കൊള്ളുന്നതിന് വേണ്ടിയാണ് ഇതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്കെല്ലാം അവധി ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News