പരസ്യങ്ങള്‍ സംബന്ധിച്ച കെഎസ്ആര്‍ടിസി അപ്പീല്‍; സുപ്രീംകോടതിയുടെ ആശ്വാസ ഇടപെടല്‍

ബസ്സുകളില്‍ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആര്‍ടിസിയുടെ അപ്പീലില്‍ സുപ്രീംകോടതി ഇടപെടല്‍. ചട്ടങ്ങള്‍ ലംഘിക്കാതെയും മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും പരസ്യം നല്‍കാനുള്ള പുതിയ പദ്ധതി വരുന്ന തിങ്കളാഴ്ച ഹാജരാക്കുന്നതിനായി ജഡ്ജിമാരായ സൂര്യ കാന്ത്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ അതുവരെ ഇളവ് നല്‍കി.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി വിധി. ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചത്. ശബരിമല സീസണില്‍ പരസ്യമില്ലാതെ ബസ് ഓടിക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണെന്ന് കെഎസ്ആര്‍ടിസി വാദിച്ചു.

ബസ്സുകളുടെ ഇരുവശങ്ങളിലും പരസ്യം നല്‍കുന്നത് മറ്റുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ തെറ്റിച്ചേക്കാമെന്നും ബസ്സുകളുടെ പിന്‍ഭാഗത്ത് പരസ്യങ്ങള്‍ നല്‍കിക്കൂടേയെന്നും കോടതി ആരാഞ്ഞു. പരസ്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ നിര്‍ദേശമുണ്ടെങ്കില്‍ കോടതിക്ക് നല്‍കാവുന്നതാണെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News