സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ

പ്രതിഷേധങ്ങളും തർക്കങ്ങളും നിലനിൽക്കേ സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബ്ബാന തർക്കത്തെ തുടർന്ന് സെൻ്റ് മേരീസ് ബസിലിക്ക അടച്ചു പൂട്ടേണ്ടി വന്ന പ്രതിസന്ധിക്കിടെയാണ് മെത്രാൻ സിനഡ് യോഗം ചേരുന്നത്. 14 ന് സിനഡ് സമാപിക്കും

സിറോ മലബാർ സഭയും എറണാകുളം അങ്കമാലി അതിരൂപതയും തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ച ക്രിസ്മസ് തലേന്ന്, ഏറ്റവും ഒടുവിൽ സെൻ്റ് മേരീസ് ബസിലിക്കയുടെ അനിശ്ചിത കാലഅടച്ചു പൂട്ടൽ. വൈദികരെ കയ്യേറ്റം ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ മൂന്നംഗ കമ്മിഷൻ. സഭയ്ക്ക് തീരാകളങ്കമായി മാറിയ ഈ വിഷയങ്ങളെല്ലാം തണുക്കും മുൻപേ എത്തിയ മുപ്പത്തിയൊന്നാമത് സിനഡിൻ്റെ ആദ്യ പാദ യോഗത്തിന് പ്രസക്തിയേറെയാണ്.

സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡിന് നേതൃത്വം നൽകും. ഏകീകൃത കുരമ്പാന യെച്ചൊല്ലിയുള്ള തർക്കം തന്നെയാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ നടത്തുന്ന പരിശോധനയുടെ പുരോഗതിയും യോഗത്തിൻ്റെ പരിധിയിലുണ്ട്.

ആദ്യ ദിനമായ ഇന്നു മുതൽ മൂന്നുദിവസങ്ങളിൽ ധ്യാനവും പ്രാർത്ഥനയുമാണ് നടക്കുക. ഒപ്പം സെമിനാരി പരിശിലനം ,പ്രേക്ഷിത പ്രവർത്തനം കാർഷിക മേഖലകൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയും മെത്രാൻ സിനഡിൽ ചർച്ചയാകും. അതേസമയം, സഭാ വിരുദ്ധ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ഞായറാഴ്ച്ച വൈകിട്ട് പ്രതിഷേധം സംഗമം നടത്താനാണ് സംയുക്ത സഭാ സംരക്ഷണ സമിതിയുടെ ആലോചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News