കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

സിനിമ കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ കലാ സംവിധായകനായി സേവനം ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്.

സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളത്തിൽ ‘അനന്തഭദ്രം’, ‘ഉറുമി’, ‘ഛോട്ടാ മുംബൈ’, ‘ആമി’, ‘പ്രേമം’, ‘നോട്ട്ബുക്ക്’, ‘കായംകുളം കൊച്ചുണ്ണി’, ‘പഴശ്ശിരാജ’, ‘ബാംഗ്ലൂർ ഡെയ്‌സ്’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ ‘എം.എസ്. ധോണി’, ‘ഗജിനി’, ‘ലക്ഷ്യ’, ‘സ്പെഷൽ ചൗബീസ്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജയ് നായകനായ തമിഴ് ചിത്രം ‘വാരിസി’ലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. മൃതദേഹം അമൃത ആശുപത്രി മോർച്ചറിയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News