അതിശൈത്യത്തിൽ ഉത്തരേന്ത്യ; പലയിടത്തും ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുകയാണ്. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിലും അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. രാജസ്ഥാനിലെ ചിറ്റാർഗഡ്, ചുരു , ഫത്തേപൂർ എന്നിവിടങ്ങളിൽ മൈനസ് താപനിലയാണ്.

അൽവാർ, ധോൽപൂർ അടക്കം രാജസ്ഥാനിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഇന്നും ഓറഞ്ച് അലർട്ട് തുടരും. ഡല്‍ഹിയിൽ താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരിൽ – 5 ഡിഗ്രി താപനില രേഖപ്പെടുത്തി. മൂടൽ മഞ്ഞ് 25 മീറ്റൽ വരെ കാഴ്ച പരിധി പലയിടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ 25ൽ അധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സർവീസുകളേയും ബാധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News